ചിത്രശലഭ പ്രണയo

ചിത്രശലഭ പ്രണയo





പാതി വിടർന്ന പിഞ്ചു ചിറകുകളുമായ്
പ്രണയം മണ്ണിൽ പറന്നിറങ്ങി
ഒരു ചിത്രശലഭത്തെ പോലെ ..

മനസിൽ നിറച്ച സ്വപ്നങ്ങളുമായ് ... നീലവെളിച്ചത്തിൽ പറന്നുയർന്നു

വിരഹം നനച്ച മിഴികളേറെയും മറികടന്ന്..
പിറന്ന നാളുകൾക്കും അപ്പുറം അറിയാതെ .....

പിന്നീട് വസന്തത്തിന്റെ നാളുകൾ
പ്രണയം തന്റെ മോഹങ്ങളെ ഭൂമിയിൽ തുറന്നു വിട്ടു

പൂക്കളെ ചുബിച്ചുരച്ച് തേൻനുകർന്ന് പ്രണയം തന്റെ സ്വപ്നങ്ങൾ നെഞ്ചിലേറ്റി ലാളിച്ചു ...

ഒടുവിൽ  പ്രണയത്തെ സാക്ഷിയാക്കി സ്വപ്നങ്ങൾ നെയ്ത  ഭൂമിയിൽ തന്നെ ചിറകറ്റു വീണു..

വിരഹം അറ്റുവീണ ചിറകുകളെ നോക്കി ആർത്തു ചിരിച്ചു...

വീണ്ടും
ഒരിക്കൽ കൂടി പ്രണയം മരിച്ച് വിരഹം ജനിക്കുകയായ്...

ഇനിയും വരാനിരിക്കുന്ന ചിത്രശലഭങ്ങളെയും കാത്ത്.,,,,

Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ