മഴ

    മഴ 






മഴ പ്രണയമാണ് 
പെയ്തൊഴിഞ്ഞ  മഴയിൽ കുതിർന്നത് ജീവിത വർണങ്ങളാണ് 
മഴ ജീവന്റെ തുടിപ്പാണ് പെയ്തൊഴിഞ്ഞ ഓരോ നീർ കണത്തിനും പറയാനുള്ളത് 
ഒന്നു മാത്രം 
മഴ ദുഖത്തിന് ഒരു മറവാണ് പെയ്തൊഴിഞ്ഞ  നിലാമഴയിൽ എന്റെ മിഴിനീർ മറയായ്  മഴയും പെയ്തകന്നു. മഴ പ്രണയമാണ് ഓരോ മഴയും എന്റെ ഹ്രദയത്തെ തഴുകുന്നു 
പ്രണയോന്മദനായ് രാവുകളിൽ  ജനലഴികളിൽ വീണു ചിതറിയ ഓരോ മഴതുളളിയേയും നെഞ്ചിലേറ്റി പ്രണയിച്ചു. മഴ ഒർമയുടെ ചെപ്പാണ് 
ഓരോ മഴയും എനിക്ക് നൽകിയത് ഓർമയുടെ വസന്തമാണ് 
.
ഒരായിരം സ്വപ്നങ്ങളാൽ നെയ്ത  മഴയിൽ ഞാൻ ഇന്നും നനഞ്ഞലിയു.കയാണ് 
മഴ മരണമാണ് 
ഇന്നലെ പെയ്ത പേമാരിയിൽ എന്റെ സ്വപ്നങ്ങൾ ചിറകറ്റു വീണു. 
മഴ മരണമായ് എന്നിൽ വീശി അടിച്ചു 
ഒടുവിൽ മഴയെ മറന്ന് എന്റെ സ്വപ്നങ്ങളെ മറന്ന് എന്റെ പ്രണയത്തെ മറന്ന് മഴക്കൊപ്പം 
മരണമായ് യാത്രയായി.

Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ