എന്റെ പ്രണയo

എന്റെ പ്രണയത്തിനു!!!
എപ്പഴോ എൻ ജാലകത്തിനരികിൽ പെയ്തൊഴിഞ്ഞ രാത്രി മഴയോട്‌!!!
പാതി പൂർത്തിയാക്കുവാൻ ഞാൻ പോലും മറന്ന എന്റെ കവിതയോട്‌!!!
രാക്കിനാവിലെങ്ങോ കണ്ടു മറന്ന മുഖത്തോട്‌!!!
എന്റെ സ്വപ്നത്തിന്റെ വാതായനങ്ങൾ എപ്പഴോ തുറന്നത്നിനക്കു വേണ്ടി മാത്രമായിരുന്നില്ലെ?
കണ്ടു മറന്ന സ്വപ്നങ്ങളിലൊക്കെയും നിറഞ്ഞു നിന്നതും നീയായിരുന്നില്ലെ?
രാവിലെപ്പൊഴോ പൂത്ത നിശാഗന്ധി പോലെ
എന്നെന്നും നീയുണർന്നത്എൻ മനസ്സിലായിരുന്നിലെ?
അവയൊക്കെ എനിക്ക്അത്രമാത്രം പ്രിയപ്പെട്ടവയുമായിരുന്നു!!! ഇപ്പോൾ ഓർമ്മകൾ എന്നെ കൊത്തി വലിക്കുന്നു!!!
എന്റെ പ്രിയ സ്വപ്നങ്ങളും !!
രാത്രികളൊക്കെ എനിക്ക്സമ്മാനിചതും അവശേഷിപ്പിച്ചതും നീയെന്ന സ്വപ്നത്തെയും
നിന്റെ ഓർമ്മകളെയും മാത്രം!!! -

Comments