കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ മുത്താണ്- First Day, First Review......

കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ മുത്താണ്- First Day, First Review......



വിഷ്ണുവും ബിബിനും ചേര്ന്ന് തിരക്കഥ എഴുതി, വിഷ്ണു നായകനായ, നാദിര്ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക്ക് റോഷന്ഒരേസമയം ചിരിക്കും ചിന്തയ്ക്കും വഴിയൊരുക്കുന്നു. ചില്ലറക്ഷാമ പ്രതിസന്ധിക്കിടയിലും തിയ്യറ്ററില്പ്രേക്ഷകനെ നിറയ്ക്കാന് ചിത്രത്തിന് സാധിച്ചേക്കും. മുഴുനീള കോമഡിയില്അണിയിച്ചൊരുക്കിയിരിക്കുന്ന സിനിമ പറയുന്നത് സിനിമാമോഹിയായ കൃഷ്ണന്നായരുടെ കഥയാണ്. കിച്ചു എന്ന വിളിപ്പേരുള്ള, നായക സങ്കല്പങ്ങളുടെ ഏഴയലത്ത് പോലും വരാത്ത കട്ടപ്പനക്കാരന്ന്ഋത്വിക്ക്, പക്ഷെ, തിയ്യറ്റര്വിട്ടിറങ്ങുന്ന പ്രേക്ഷകന്റെ ഹൃദയത്തില്കയറും. ഓര്ത്തിരിക്കാന്ഒരുപാട് നര്മമുഹൂര്ത്തങ്ങള് ചിത്രം പ്രേക്ഷകർക്ക  നൽകുന്നുണ്ട്.

അമര്അക്ബര്അന്തോണിക്ക് പിന്നിലെ കൂട്ടുകെട്ട് കട്ടപ്പനയിലെ ഋത്വിക്ക് റോഷന് വേണ്ടി വീണ്ടും ഒന്നിക്കുമ്പോള്തിയ്യറ്ററില്പൊട്ടിച്ചിരിയും കൂട്ടച്ചിരിയുമാണ് ഉയരുന്നത്വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്ജോര്ജ്ജും ചേര്ന്ന് എഴുതിയ തിരക്കഥ കോമഡി, സെന്റിമെന്റ്സ്, പ്രണയം, പാട്ട് എല്ലാം ഒത്തിണങ്ങിയ പക്കാ  എന്റര്ടെയ്നറാണ്. യുക്തി, ബുദ്ധിജീവിസം, വേള്ഡ് ക്ലാസിക്കുകളുടെ ഹാങോവര്എന്നിവ തിയ്യറ്ററിന്റെ പടിക്കല്ഉപേക്ഷിച്ച് തനി നാടന്മലയാളിയായി തിയ്യറ്ററിൽ കയറിയാല്മുടക്കിയ കാശിന്റെ ഇരട്ടിക്ക് ചിരിച്ച് തിരിച്ചിറങ്ങാം
 














Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ