പ്രണയം

പ്രണയം 



"നിന്നെ കണ്ട മാത്രയിൽ എനിക്ക് നിന്നോട് തോന്നിയത് പ്രണയമെന്ന വികാരമാണോന്ന് അറിയില്ല . 
നിന്റെ കണ്ണുകളുടെ .നിറഭംഗി എന്റെ മനസ്സിനെ കിഴ്പെടുത്തി എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു .ഇവൾ നിന്റെ രാജകുമാരി . 
നിന്റെ സ്വരം കേട്ടപ്പോൾ വീശിയടിച്ചു കൊണ്ടിരുന്ന കാറ്റു പോലും ഒരു നേരത്തേയ്ക്ക് നിശബ്ദമായി. 
നിന്റെ പൊട്ടിച്ചിരി 
കണ്ണന്റെ വേണുനാദം പോലെ എന്റെ ഹൃദയത്തിൽ അലയടിച്ചു . 
നിന്റെ കൊലുസിന്റെ കൊഞ്ചൽ എന്റെ കരളിൽ ആനന്ദനൃത്തം ആടി 
നിന്റെ നോട്ടം താങ്ങാനാവാതെ എന്റെ കണ്ണുകൾ തനിയെ അടഞ്ഞു പോകുന്നു .. 
പ്രിയേ നീ എവിടായിരുന്നു . 
നിന്റെ പ്രിയൻ നിന്നെ കാത്തിരിക്കാൻ തുടങ്ങിട്ട് .യുഗങ്ങളായി . 
നീ വരുന്ന നിമിഷത്തിനു വേണ്ടി മാത്രം ... 


Comments

Popular posts from this blog

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ

ANGAMALY DIARIES MOVIE REVIEW