ഒഴുകുന്ന പുഴ

ഒഴുകുന്ന പുഴ  


ഒഴുകുന്ന പുഴയെ നിന്നെ
ഒരു നോക്കു നോക്കി
നിറവാർന്ന കുളിർക്കാറ്റു
നീയെന്റെ ഹൃദയത്തിനേകി.

സമുദ്രത്തിൻ സമൃദ്ധിയോർത്തു
നീ തത്തി നീരാടി
എന്റെ വിരലുകൾ
നീയങ്ങു തട്ടിമാറ്റി.

പരിഹസിച്ചീടിലും
ഞാനൊന്നു ചൊല്ലിടാം
ഒന്നു നീ നിൽക്കുമെങ്കിൽ...
കാതോർക്കുമെങ്കിൽ...

മരമില്ല, മണമില്ല,
വനമില്ല ചുറ്റു-
മൊട്ടും മധുരമില്ല
നിന്നെ പുൽകുന്ന കടലിൽ.

ഉപ്പിൽ ലയിച്ചു ദാഹിച്ചു വലയും
നിനക്കായ്, ഒരു കൈ കുമ്പിൾ
നദി ജലവുമായി ഞാനിരിക്കും...
തിരികെ നീ വരികയില്ലെന്നാകിലും.....


Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW