Posts

Showing posts from December, 2016

മയില്പീലി

Image
മയില്പീലി   ഞാനന്നു സുക്ഷിച്ചു വെച്ച മയില് പീലിയിലെല്ലാം നിന്റെ മിഴിയഴകായിരൂന്നു ഞാന് കണ്ട മഴ വില്ലിലെല്ലാം നിന്റെ മന്ദസ്മിതമായിരുന്നു എന്റെ മഞ്ചാടിമണികളിലോ നിന്റെ ചിരിക്കിലുക്കമായിരുന്നു പുലര് വേളകളിലായ് എന്റെ കണ്ണിലുമ്മ വെക്കുന്ന മഞ്ഞു തുളളിയിലാകവെ നിന്റെ സ്പറ്ശം ഞാനറിയുന്നു എന്നിട്ടുമെന്തെ എന്റെ കാഴ്ച വെട്ടത്തു നീ വരാതിരിക്കുന്നത്

പ്രണയം

Image
പ്രണയം   അവൾക്കിഷ്ടം കുളിരുന്ന മഞ്ഞുകാലമാണ് . എനിക്കിഷ്ടം ചുട്ടുപൊള്ളുന്ന വേനലും . എന്നിരുന്നാലും ഞങ്ങൾ തമ്മിൽ പിരിയാത്ത പ്രണയത്തിലാണ് . ഒരു പക്ഷേ , ആരുമറിയാതെ , ഗ്രീഷ്മത്തിനും ശിശിരത്തിനും ഇടയിലൂടെ കടന്നുപോകുന്ന വർഷത്തേയും വസന്തത്തേയും പറയാതെ ഞങ്ങൾ പ്രണയിക്കയാകാം .

പ്രണയം ഒരു തിരിച്ചറിവാണ്

പ്രണയം ഒരു തിരിച്ചറിവാണ്   പ്രണയം ഒരു തിരിച്ചറിവാണ് .... ഹൃദയസത്യത്തില് ‍ ഊന്നി ഉള്ള രണ്ട് ആദര് ‍ ശങ്ങളുടെ സമന്വയം .... കാഴ്ചപ്പാടുകള് ‍ മാറിയാലും നീയും ... ഞാനുംഎന്ന പരസ്പര വിശ്വാസങ്ങള് ‍ ക്ക് മാറ്റം ഉണ്ടാവില്ല എന്ന തിരിച്ചറിവ് .... നിമിഷാര് ‍ ദ്ധങ്ങളുടെ ആയുസ്സുള്ള വാക്കുകള് ‍ ക്ക് മാറ്റമുണ്ടായാലും .... ആന്തരിക സത്യത്തെ മൂടി നില്ക്കുന്ന വികാരങ്ങള് ‍ ക്ക്മാറ്റമുണ്ടാവില്ല എന്ന തിരിച്ചറിവ് ........... ഈ തിരിച്ചറിവിന്റെ ആത്മാവിനെ തേടിയുള്ള യാത്രകള് ‍ ദിനംപ്രതി ശക്തിയാര് ‍ ജ്ജിക്കുന്നു .... ഭൂലോകത്തിന്റെ യാത്രപോലെ ഒരിക്കലുംനിലയ്ക്കാത്തതും ആകുന്നു ...." വിരസമാം രാത്രിതന് ‍ പാതി വഴികളില് ‍ കണ്ണടച്ചണയുവാന് ‍ ഞാന് ‍ നോക്കവേഒരു തുള്ളി പനിനീരിന് ‍ നറു ഗന്ധം നല് ‍ കുമാ - ഉണര് ‍ വ്വ് പോല് ‍ നിന് ‍ ചിത്രം വന്നത്തെവേ ..." അതെ .... പ്രണയം ഒരു അനുഭവവും ആണ് ... ഒരു തരത്തില് ‍ അലിഞ്ഞു ചേരലാണ് .... ഒരു പക്ഷെ ആ പ്രണയത്തിലേക്ക് അടുക്കുന്നത് വേദനയിലൂടെയും ആകാം ... എന്നാല് ‍ ആവേദനയും അനുഭവമാണ് ... ഹൃദയതാളം ക്രമാനുഗതമായി മുന...

ഇഷ്ടം

Image
ഇഷ്ടം   ഒരു ഇഷ്ടമുണ്ടായിരുന്നു .. മടുപ്പിക്കുന്ന ബസ് കാത്തുനില് ‍ പ്പിനെ പ്രിയപ്പെട്ടതാക്കിയ ഇഷ്ടം . ദിവസവുമുണ്ടായിരുന്ന ബസ് യാത്രകളില് ‍ ഇടക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന ഇഷ്ടം . പേരു കണ്ടെത്തി ഫേസ്ബുക്കില് ‍ തിരഞ്ഞു നടക്കാന് ‍ കാരണം ആക്കിയ ഒരു ഇഷ്ടം . പിന്നെ എപ്പോഴോ എങ്ങനയോ മറന്നു തുടങ്ങിയ ഇഷ്ടം . പിന്നീടു കുറേ നാളുകള് ‍ ക്കു ശേഷം എങ്ങനെയോ കണ്ടുമുട്ടി പരിചയപ്പെട്ടപ്പോള് ‍ ഇഷ്ടത്തെ ഇഷ്ടമായി തന്നെ കാണാന് ‍ ഇഷ്ടം

ഒഴുകുന്ന പുഴ

Image
ഒഴുകുന്ന പുഴ   ഒഴുകുന്ന പുഴയെ നിന്നെ ഒരു നോക്കു നോക്കി നിറവാർന്ന കുളിർക്കാറ്റു നീയെന്റെ ഹൃദയത്തിനേകി . സമുദ്രത്തിൻ സമൃദ്ധിയോർത്തു നീ തത്തി നീരാടി എന്റെ വിരലുകൾ നീയങ്ങു തട്ടിമാറ്റി . പരിഹസിച്ചീടിലും ഞാനൊന്നു ചൊല്ലിടാം ഒന്നു നീ നിൽക്കുമെങ്കിൽ ... കാതോർക്കുമെങ്കിൽ ... മരമില്ല , മണമില്ല , വനമില്ല ചുറ്റു - മൊട്ടും മധുരമില്ല നിന്നെ പുൽകുന്ന കടലിൽ . ഉപ്പിൽ ലയിച്ചു ദാഹിച്ചു വലയും നിനക്കായ് , ഒരു കൈ കുമ്പിൾ നദി ജലവുമായി ഞാനിരിക്കും ... തിരികെ നീ വരികയില്ലെന്നാകിലും .....

ഹൃദയത്തിൻ ശബ്ദം

Image
ഹൃദയത്തിൻ ശബ്ദം   ഹൃദയത്തിൻ തന്ത്രികൾ കടം കൊടുത്തൂ ഞാൻ അതിൻ വിലയിത്ര വലുതെന്നറിഞ്ഞീലൊരിക്കലും ... ആത്മാവിൻ വേലിയേറ്റത്തിൽ പെട്ടുഴലുന്ന എന്നകതാരിൻ നൊമ്പരം കേൾക്കുന്നില്ലയോ നീ അരുതരുതെന്നെത്ര കേണൂ ഇവൾ അമൃതാകിലുമിതു നീ പകരരുതെന്നോതി ... അധികമായിട്ടതെൻ തൊണ്ടക്കുഴിയിലങ്ങിനെ കിടക്കുന്നു .... ഇറക്കുവാനും കളഞ്ഞിടാനും വയ്യാതെ .... ഈ നീറ്റലിന്നറുതിയില്ലയോ ഭവാൻ രണ്ടറ്റവും കൂട്ടിമുട്ടില്ലാ നിസ്സംശയം ... ചോരയൂറ്റിക്കുടിച്ചതെന്നാത്മാവിനേയും ചണ്ടിയാക്കി വലിച്ചെറിഞ്ഞിടും ഈ ദേഹത്തെയും ...

പ്രണയം

Image
പ്രണയം   " നിന്നെ കണ്ട മാത്രയിൽ എനിക്ക് നിന്നോട് തോന്നിയത് പ്രണയമെന്ന വികാരമാണോന്ന് അറിയില്ല .   നിന്റെ കണ്ണുകളുടെ . നിറഭംഗി എന്റെ മനസ്സിനെ കിഴ്പെടുത്തി എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു . ഇവൾ നിന്റെ രാജകുമാരി .   നിന്റെ സ്വരം കേട്ടപ്പോൾ വീശിയടിച്ചു കൊണ്ടിരുന്ന കാറ്റു പോലും ഒരു നേരത്തേയ്ക്ക് നിശബ്ദമായി .   നിന്റെ പൊട്ടിച്ചിരി   കണ്ണന്റെ വേണുനാദം പോലെ എന്റെ ഹൃദയത്തിൽ അലയടിച്ചു .   നിന്റെ കൊലുസിന്റെ കൊഞ്ചൽ എന്റെ കരളിൽ ആനന്ദനൃത്തം ആടി   നിന്റെ നോട്ടം താങ്ങാനാവാതെ എന്റെ കണ്ണുകൾ തനിയെ അടഞ്ഞു പോകുന്നു ..   പ്രിയേ നീ എവിടായിരുന്നു .   നിന്റെ പ്രിയൻ നിന്നെ കാത്തിരിക്കാൻ തുടങ്ങിട്ട് . യുഗങ്ങളായി .   നീ വരുന്ന ഈ നിമിഷത്തിനു വേണ്ടി മാത്രം ...