മയില്പീലി
മയില്പീലി ഞാനന്നു സുക്ഷിച്ചു വെച്ച മയില് പീലിയിലെല്ലാം നിന്റെ മിഴിയഴകായിരൂന്നു ഞാന് കണ്ട മഴ വില്ലിലെല്ലാം നിന്റെ മന്ദസ്മിതമായിരുന്നു എന്റെ മഞ്ചാടിമണികളിലോ നിന്റെ ചിരിക്കിലുക്കമായിരുന്നു പുലര് വേളകളിലായ് എന്റെ കണ്ണിലുമ്മ വെക്കുന്ന മഞ്ഞു തുളളിയിലാകവെ നിന്റെ സ്പറ്ശം ഞാനറിയുന്നു എന്നിട്ടുമെന്തെ എന്റെ കാഴ്ച വെട്ടത്തു നീ വരാതിരിക്കുന്നത്