നിറമേഴുചാലിച്ച പ്രണയം

നിറമേഴുചാലിച്ച പ്രണയം 

നിറമേഴുചാലിച്ച പ്രണയമേ നീയെന്നെ-
യറിയുവാനെന്തേ വൈെകിടുന്നു.

മൂകമാം സന്ധ്യയില്ഏകയായെന്മനം
നിന്മന്ത്രണത്തിനായ് കാതോര്ത്തിടും.

മൗനമേ നീയെന്തേ പെയ്തുതീരാത്തൊരാ-
പേമാരിപോല്സദാ തുള്ളിടുന്നു.

എന്തിനീവിരഹമീ സൂചിതന്നഗ്രമായ്
ഹൃത്തുതന്പാരിലേക്കാഴ്ന്നിടുന്നു.

അറിയുമോ തോഴാ നീയെന്പ്രണയം
ഇരവിന്റെ കൂരിരുള്മാച്ചുവെന്നാല്‍.

എന്റെയീ തൂലികയിലെഴുതിയ ലിപിയുടെ
പൊരുള്തന്നെ നീയെന്നറിഞ്ഞീലയോ.

ഒരു നീണ്ട തുയിലില്നീയറിഞ്ഞിടും എന്
ഹൃത്തില്നിന്മുഖം എത്രയോ ആഴ്ന്നുവെന്ന്.

ഇതു ഞാന്ചൊന്നിടാം വാക്കുപോലെ
മരണത്തില്പോലും മറന്നിടില്ല....!!


Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ