.....പ്രണയത്തിന്റെ തുടക്കം.....

.....പ്രണയത്തിന്റെ തുടക്കം..... 




നിന്റെ ഉറക്കത്തിൽ ഞാനും,
എന്റെ ഉറക്കത്തിൽ നീയും -
ചിലപ്പോൾ കണ്ണുകളിൽ നോക്കി,
ഉണർന്നിരിക്കുകയായിരിക്കും.
എന്നാലൊടുവിൽ,
പരസ്പരം സ്വന്തമായ്ത്തീർന്ന്,
ഒരു പകലിന്റെ ഉണർവ്വിൽ,
വെളിച്ചത്തിൽ, നമുക്കു നമ്മളെ നഷ്ടപ്പെടുന്നതെന്തായിരിക്കും.?
ഒരു പക്ഷേ,
അന്യോന്യം നൽകിയ ഹൃദയങ്ങൾ,
സ്വപ്നങ്ങളെ പറ്റിച്ച് ഓടി,
പകൽവെട്ടത്ത് ഒളിക്കുകയാവും,
മുൻപ് പാർത്ത താവളത്തിൽ,
രാത്രിയെ പ്രതീക്ഷിച്ച്...!!


Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ