Posts

സൗഹൃദം

പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിൽ വന്നുചേരുന്ന സൗഭാഗ്യം ആണ് സുഹൃത്ത്. നഷ്ടപ്പെടുത്തിയാൽ തിരിച്ചെടുക്കാൻ കഴിയാത്ത അമൂല്യ നിധിയാണ് സൗഹൃദം

പേരിൽ അഡാര്‍, സിനിമയിൽ ടമാർ; ഒരു അഡാർ ലൗ review.

പേരിൽ അഡാര്‍, സിനിമയിൽ ടമാർ; പ്രണയത്തിനും പ്രണയസിനിമകൾക്കും പ്രത്യേകിച്ചൊരു കാലക്രമമോ കാലഭേദമോ ഇല്ല. സിനിമയിൽ ഏറ്റവുമധികം മാർക്കറ്റുള്ള പ്രമേയങ്ങളിലൊന്നും പ്രണയം തന്നെയാണ്. 2018–ലെ പ്രണയദിനം മുതൽ ഇന്ത്യൻ സിനിമ ചർച്ച ചെയ്ത അഡാറ് ലവ് എന്ന ചിത്രം റിലീസ് ചെയ്യാൻ സംവിധായകൻ ഒമർ ലുലു തിരഞ്ഞെടുത്തത് 2019–ലെ വാലന്റൈൻസ് ഡേയാണ്. ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷമെത്തിയ ചിത്രം പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷയെ പൂര്‍ണമായും കാക്കുന്നതായില്ല. പേരിലും ഉള്ളടക്കത്തിലും പ്രണയമുള്ള ചിത്രത്തിൽ ഒരു സ്കൂളും അവിടുത്തെ അധ്യാപകരും കുട്ടികളും അവർക്കിടയിലെ സംഭവങ്ങളുമാണ് അവതരിപ്പിക്കപ്പെടുന്നത്. നായകനും നായികയും പ്രണയിക്കുന്നു, പിരിയുന്നു, വീണ്ടും ഒന്നിക്കുന്നു അതിനിടയിൽ മറ്റൊരു പ്രണയം വരുന്നു. ഒരു സ്കൂളിലെ പ്ലസ് വൺ ക്ലാസ് തുടങ്ങുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. അധ്യാപകരും വിദ്യാർഥികളും ചേർന്നുള്ള രംഗങ്ങളും തമാശകളുമൊക്കെ സിനിമയിലുണ്ട്. ചില തമാശകൾ ‘ഏൽക്കാതെ’ പോകുന്നതാണെങ്കിൽ ചിലത് ദ്വയാർഥം കലർന്നതാണ്. പ്രേക്ഷകനെ ചിരിപ്പിക്കുന്ന രംഗങ്ങളുണ്ടെങ്കിലും ആകെത്തുകയിൽ നോക്കിയാൽ അത് അളവിൽ ഏറെ കുറവാണ്. പ്രണയവും പ്രണയനഷ്ടവ...

ഇഷ്ടം

ഇഷ്ടം  ഇഷ്ടമാണെനിക്ക് മഴയോട്  എങ്കിലും കുട ചൂടി ഞാൻ  വെയിലെനിക്കിഷ്ടമാണ് എങ്കിലും  തണൽ തേടി ഞാൻ  കാറ്റെനിക്കിഷ്ടമാണ് എങ്കിലും  ജനാലയടച്ചു ഞാൻ  തിരയെനിക്കിഷ്ടമാണ് എങ്കിലും  അകന്നു നിന്നു ഞാൻ  എനിക്കുറച്ചു തന്നെ പറയാം  നിന്നെ എനിക്കിഷ്ടമാണ്

ഈ പ്രണയദിനത്തിൽ

ഈ പ്രണയദിനത്തിൽ   മയിൽപീലിത്തുണ്ടുകൾക്ക് കുഞ്ഞുങ്ങളുണ്ടാവാൻ കാത്തിരുന്ന കാലമുണ്ടായിരുന്നു പുസ്തകത്താളുകളിൽ ആകാശം കാണാതെ പുതുമണം ശ്വസിച്ച് അവ ' പ്രസവിക്കാൻ ' കിടന്നു . കാറ്റു തട്ടാതിരിക്കാൻ ഏടുകൾ പതുക്കെ വിടർത്തി എന്റെ കണ്ണുകൾ പ്രസവമുറിയിലേക്ക് ഇടയ്ക്കിടെ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു . തുറന്നു നോക്കാനെളുപ്പത്തിനാവാം , അവയെന്റെ പുസ്തകത്തിന്റെ നടുപ്പേജുകളിൽ ഗർഭാലസ്യത്തോടെ സുഖനിദ്രയിലാണ്ടു .. ഇണ ചേരാനായിരിക്കാം , അതോ അവൾക്ക് കൂട്ടുകിടക്കാനോ എന്നറിയില്ല , വേറെയും തുണ്ടുകൾ അവൾക്കൊപ്പം ആകാശം കാണാതെ കിടന്നു . നാളുകൾ കഴിയുമ്പോൾ ഇളകിയിളകി പലരുടെയും മയിൽപീലികൾ ഒന്നും രണ്ടും പ്രസവിച്ചിട്ടും എന്റെ ഗർഭിണിക്ക് പ്രസവവേദന തുടങ്ങിയതേയില്ല ഇന്നു ഞാനോർക്കുന്നു .. അവളായിരുന്നു എന്റെ ആദ്യ പ്രണയിനി . കാറ്റു പോലും തട്ടാതെ , നോവേല്പിക്കാതെ ഞാൻ കാത്തുവെച്ച എന്റെ സ്വകാര്യപ്രണയം ...

ഇനിയും പിണക്കമൊ

ഇനിയും പിണക്കമൊ   തുമ്പപൂവി നഴ കാർന്ന മിഴിയിൽ തുമ്പി തലോടി പോവുകയൊ നിശ ശലഭം പോൽ രാവിൻ കടയേന്തി നിന്ന നീയോ പൂർണിമ തൻ അഴക് ചൈത്ര തൻ വെളിച്ചം നിനക്ക് കൊതുമ്പുവള്ളമായി മാറിയ ചന്ദ്രിക രാവിൻ്റെ മാറിൽ നീന്തി തുടിക്കുന്നു നിനക്ക് കൂട്ടായി നിന്ന നീല താര മീനുകൾ മിന്നിതിളങ്ങുന്നു എന്തെ ഇനിയും മാറിയില്ലെ രാവിനോടുള്ള പിണക്കം

പറയാതെ പോയ നൊമ്പരം

Image
പറയാതെ പോയ നൊമ്പരം   പറയുവാൻ വന്നതെല്ലാം മൗനത്തിൻ സ്വരമായ് .... ശൂന്യതയിൽ ഹസ്തദാനങ്ങൾ നൽകി പടവുകൾ ഇറങ്ങി .. ജീവനോളം ഇഷ്ടമുണ്ടായിട്ടും പറയാതെ പോയത് ..... " നഷ്ടപ്പെടരുത് " എന്ന പേടിയാകാം മറിഞ്ഞ താളുകൾ തിരിച്ചു നോക്കുമ്പോൾ ഇടനെഞ്ചിൽ .... പറയാൻ തുനിഞ്ഞ വാക്ക് ഗദ്ഗധമായ് ... ഇടറി നിന്നു ..

ആദ്യ കാഴ്ച

Image
ആദ്യ കാഴ്ച   മഞ്ഞു കൊഴിയുന്ന ഇടനാഴിയിലൂടെ മന്തമായി ഒഴുകി വന്നെങ്കിൽ നീ .. തെന്നെൽ വന്ന് തഴുകി ഇലമ്പിയ നിൻ മുടിയിഴകളിൽ കണിക്കൊന്ന പൂക്കൾ വന്നൊരുമ്മ തന്നു വോ പനി അഴകിൽ മിഴി അഴകായി നിന്ന ഒരു വർണ്ണസ്വപ്നമായി തോന്നിയെങ്കിൽ എൻ മനദിൽ കാലത്തിൽ വാടാത്ത ചിത്ര പൂക്കളായി മാറിടുന്നു . നീലാഘാശിതൻ നീലിമ നിൻ കണ്ണിഴകളാകെ മറയുന്നു മൈലിൻ തൂവൽ പോൽ ആടുന്ന നിൻ പീലികൾക്കിടയിലൂടെ മഞ്ഞിൻ പൂക്കൾ വിരിയുന്ന പോൽ .. മായുന്നു ഇന്നും