പ്രണയം പോലെ

പ്രണയം പോലെ 


പ്രണയം പോലെ
മരണവും
കണ്ണുകളില്തുള്ളി
വിരിയിച്ച്‌,
മൂകമായി
കടന്നു പോവുന്നു,
പിന്നെ,
മനസിന്റെ ഇരുണ്ട
മൂലകളിലേക്ക്
തള്ളപ്പെടുന്നു,
പ്രണയം പോലെ
മരണവും,
ഉറങ്ങുമ്പോള്തട്ടിവിളിച്ച്‌,
അപ്രതീക്ഷിതമായി
മുന്നില്വരുന്നു .
പിന്നെ ...
ഉറക്കത്തിലേക്കു
താരാട്ടു പാടുന്നു,
പ്രണയം പോലെ
മരണവും
ഒരു വിരഹത്തില്
എവിടെയോ
അലിഞ്ഞു പോകുന്നു !!



Comments

Popular posts from this blog

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ

ANGAMALY DIARIES MOVIE REVIEW