Posts

Showing posts from February, 2017

ഈ പ്രണയ ദിനം

Image
ഈ   പ്രണയ   ദിനം    ഒരു കിനാ തുമ്പി പോൽ വന്നു നീ എൻ നിനവിൽ .... നീയാകുമീ നേർത്ത തെന്നലായി , നീ എൻ മനതാരിൽ കുളിർമഴ ചൊരിഞ്ഞു !!! നീ എന്നിൽ ഉതിരുമാ രക്തവർണം ....... എൻ തിരുനെറ്റിയിൽ നിൻ സിന്ദൂര രേഖയായി . നിന്നിലൂടെൻ ജന്മം തളിരണിഞ്ഞു ........ ഈ പ്രണയ ദിനത്തിൽ നിന്നോർമകൾ , എന്നിൽ പ്രണയത്തിൻ മുകുളങ്ങൾ തീർത്തു . എന്നും എൻ പ്രണയം നിൻ ഹൃത്തടത്തിൽ ...... വാടാത്ത പൂക്കളായി മാറീടേണം ........ ഈ പ്രണയ ദിനത്തിൽ ഞാനെകുന്നു , നിൻ കൈകുമ്പിളിലായി എൻ പ്രണയത്തെ .......

നിനക്കായി മാത്രം

Image
നിനക്കായി മാത്രം   നിൻ പാട്ടിൽ മയങ്ങാൻ ഞാൻ നിനച്ചൊരാ രാത്രിയിൽ നിൻ മാറോടണച്ചു നീ എന്നെ നിൻ കൈവിരലുകൾ എന്നെ തലോടവേ ഞാൻ നിൻ മാറിൽ മിഴി പൂട്ടി നിന്നൊരാ നിമിഷം എൻ അഞ്ജനമെഴുതിയ മിഴികളിൽ ആനന്ദത്തിന്റെ കുളിർ മിഴിനീർ പൊഴിക്കവേ അപ്പോഴാ നിൻ മിഴികൾ എൻ മിഴികൾ നോക്കി ചിരിച്ചു കൊണ്ട് നിൻ കരങ്ങൾ എൻ മിഴിനീർ കണങ്ങളൊപ്പിമാറ്റി എന്നും എൻ മിഴികൾ നിൻ സ്വന്തമെന്നു ചൊല്ലി നീ എൻ നെറുകയിൽ ചുംബിച്ചൊരാ രാത്രി ഇനി എന്നും എൻ സ് ‌ മൃതികളിൽ സുഖമുള്ളൊരോര്മകളായിരിക്കും

പ്രണയം പോലെ

Image
പ്രണയം പോലെ   പ്രണയം പോലെ മരണവും കണ്ണുകളില് ‍ തുള്ളി വിരിയിച്ച് ‌, മൂകമായി കടന്നു പോവുന്നു , പിന്നെ , മനസിന് ‍ റെ ഇരുണ്ട മൂലകളിലേക്ക് തള്ളപ്പെടുന്നു , പ്രണയം പോലെ മരണവും , ഉറങ്ങുമ്പോള് ‍ തട്ടിവിളിച്ച് ‌, അപ്രതീക്ഷിതമായി മുന്നില് ‍ വരുന്നു . പിന്നെ ... ഉറക്കത്തിലേക്കു താരാട്ടു പാടുന്നു , പ്രണയം പോലെ മരണവും ഒരു വിരഹത്തില് ‍ എവിടെയോ അലിഞ്ഞു പോകുന്നു !!