നിറമേഴുചാലിച്ച പ്രണയം
നിറമേഴുചാലിച്ച പ്രണയം നിറമേഴുചാലിച്ച പ്രണയമേ നീയെന്നെ - യറിയുവാനെന്തേ വൈെകിടുന്നു . മൂകമാം സന്ധ്യയില് ഏകയായെന് മനം നിന്മന്ത്രണത്തിനായ് കാതോര് ത്തിടും . മൗനമേ നീയെന്തേ പെയ്തുതീരാത്തൊരാ - പേമാരിപോല് സദാ തുള്ളിടുന്നു . എന്തിനീവിരഹമീ സൂചിതന്നഗ്രമായ് ഹൃത്തുതന് പാരിലേക്കാഴ്ന്നിടുന്നു . അറിയുമോ തോഴാ നീയെന് പ്രണയം ഇരവിന്റെ കൂരിരുള് മാച്ചുവെന്നാല് . എന്റെയീ തൂലികയിലെഴുതിയ ലിപിയുടെ പൊരുള് തന്നെ നീയെന്നറിഞ്ഞീലയോ . ഒരു നീണ്ട തുയിലില് നീയറിഞ്ഞിടും എന് ഹൃത്തില് നിന് മുഖം എത്രയോ ആഴ്ന്നുവെന്ന് . ഇതു ഞാന് ചൊന്നിടാം വാക്കുപോലെ മരണത്തില് പോലും മറന്നിടില്ല ....!!