പ്രണയം

പ്രണയം  




വിടരാൻ വിതുമ്പുന്ന പൂവിനെ നോക്കി
ഒരു ദിനം ആശയോടോതി.
നി വിടർന്നെങ്ങുമേ സൌരഭം തൂകുമ്പോൾ
ചിറകുള്ള പുഷ്പമായ് ഞാനണയും.
കാറ്റിന്റെയോളത്തിൽ നീ നൃത്തമാടുമ്പോൾ
നിൻ ചുറ്റും പാറിപ്പറന്നിടും ഞാൻ.
നിൻ മധുവുണ്ടു ഞാൻ സ്വപ്നങ്ങൾ നെയ്യുമ്പോൾ
കൊഴിയല്ലേ മറയല്ലേ പൂഷ്പമേ നീ. .
അകലെയൊരു ചെറു മേഘം ജല ധൂളികൾ എങ്ങും
കളിയായ് വാരി വിതറിടുമ്പോൾ
എത്തി നോക്കുന്നൊരാ വാർമഴവില്ലിന്റെ
മുഗ്ദ്ധ സൌന്ദര്യം നമുക്കു മാത്രം
ധ്യാനത്തിലാഴ്നിറങ്ങീടട്ടെ ഞാനിനി
നിന്നിലെത്താൻ ചിറകിന്നായ്
വാസന്ത രശ്മികൾ വാരിപ്പുണരുമ്പോൾ
നീയുമീ ഞാനും ചേന്നിരിക്കും പിന്നെ -
യൊരു നാളും പിരിയാതെ നാമിരിക്കും


Comments

Popular posts from this blog

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ

ANGAMALY DIARIES MOVIE REVIEW