ഒരു പ്രണയം

ഒരു പ്രണയം  



മഴ പെയ്ത രാവുകളിൽ
നാം തമ്മിൽ ഒരുമിച്ചു
നുകർന്ന വിത്തിന്റെ
ആദ്യാക്ഷരമല്ലോ അനുരാഗം

നീ ചുംബിച്ചുണർത്തിയ
പുതുലോകത്തിൻ
വാതായനത്തിൽ
നീന്തി തുടിച്ചില്ലേ നാം

തഴുകുമെന്നിൽ നിൻ കരങ്ങൾ
സ്വാന്തന തൂവൽസ്പർശമായി
നേവിന്റെ കടലിനിന്നും
ആശയുടെ സ്പര്ശമായിരുന്നു

നിരാശമാം എൻ ജീവിതത്തിൽ
പുതുരശ്മിയായി നീ കടന്നുവന്നു
നിൻ പുഞ്ചിരികൾ എനിക്കു
സമ്മാനിച്ചതു പുതുപുലരികൾ

വിരഹത്തിൻ വേദനകൾ നമ്മിൽ
അറിയാത്ത അകലങ്ങളിൽ
പോയിമറയുമ്പോൾ
നീയെൻ ചാരത്തു എന്നുമുണ്ട്


Comments

Popular posts from this blog

ANGAMALY DIARIES MOVIE REVIEW

JOMONTE SUVISESHANGAL - MOVIE REVIEW

ഒഴുകുന്ന പുഴ