പറയാതെ പോയ നൊമ്പരം
പറയാതെ പോയ നൊമ്പരം പറയുവാൻ വന്നതെല്ലാം മൗനത്തിൻ സ്വരമായ് .... ശൂന്യതയിൽ ഹസ്തദാനങ്ങൾ നൽകി പടവുകൾ ഇറങ്ങി .. ജീവനോളം ഇഷ്ടമുണ്ടായിട്ടും പറയാതെ പോയത് ..... " നഷ്ടപ്പെടരുത് " എന്ന പേടിയാകാം മറിഞ്ഞ താളുകൾ തിരിച്ചു നോക്കുമ്പോൾ ഇടനെഞ്ചിൽ .... പറയാൻ തുനിഞ്ഞ വാക്ക് ഗദ്ഗധമായ് ... ഇടറി നിന്നു ..