എന്നും എന്റെ മാത്രം
എന്നും എന്റെ മാത്രം നിന്റെ കാല്പെരുമാറ്റോം കേൾക്കുവാനായി എന്റെ സായാഹ്നങ്ങൾ കാത്തിരുന്നു നീ വരും പടവുകളിൽ നിന്നെയും ഓർത്തു ഞാൻ എന്നും പതിവായി കാത്തിരുന്നു നിനക്കായി കരുതി എൻ സ്നേഹത്തിൻ നിറകുടം തുളുമ്പാതെ ചോരാതെ കാത്തിരുന്നു നീയാണ് ഇന്ന് എൻ ലോകം , നീ ആണ് ഇന്ന് എൻ ജീവൻ നീ ഇല്ലാത്ത ഒരു നാൾ ചിന്ദിക്കാ ഇന്ന് എനിക്കസാധ്യം എന്നെ തഴുകി ഉറക്കും കുളിർ കാറ്റിനെന്നും നിൻ മണം ആയിരുന്നു എൻ വഴി താരയിൽ എന്നും തണലായി നീ എന്ന പൂമരം നിന്നിരുന്നു എന്റെ സ്വപ്നങ്ങൾക്കു വർണങ്ങൾ ചാലിച്ചു എന്നെ യും നിൻ ചാരെ ചേർത്തു വച്ചു