പേരിൽ അഡാര്‍, സിനിമയിൽ ടമാർ; ഒരു അഡാർ ലൗ review.
പേരിൽ അഡാര്‍, സിനിമയിൽ ടമാർ; പ്രണയത്തിനും പ്രണയസിനിമകൾക്കും പ്രത്യേകിച്ചൊരു കാലക്രമമോ കാലഭേദമോ ഇല്ല. സിനിമയിൽ ഏറ്റവുമധികം മാർക്കറ്റുള്ള പ്രമേയങ്ങളിലൊന്നും പ്രണയം തന്നെയാണ്. 2018–ലെ പ്രണയദിനം മുതൽ ഇന്ത്യൻ സിനിമ ചർച്ച ചെയ്ത അഡാറ് ലവ് എന്ന ചിത്രം റിലീസ് ചെയ്യാൻ സംവിധായകൻ ഒമർ ലുലു തിരഞ്ഞെടുത്തത് 2019–ലെ വാലന്റൈൻസ് ഡേയാണ്. ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷമെത്തിയ ചിത്രം പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷയെ പൂര്‍ണമായും കാക്കുന്നതായില്ല. പേരിലും ഉള്ളടക്കത്തിലും പ്രണയമുള്ള ചിത്രത്തിൽ ഒരു സ്കൂളും അവിടുത്തെ അധ്യാപകരും കുട്ടികളും അവർക്കിടയിലെ സംഭവങ്ങളുമാണ് അവതരിപ്പിക്കപ്പെടുന്നത്. നായകനും നായികയും പ്രണയിക്കുന്നു, പിരിയുന്നു, വീണ്ടും ഒന്നിക്കുന്നു അതിനിടയിൽ മറ്റൊരു പ്രണയം വരുന്നു. ഒരു സ്കൂളിലെ പ്ലസ് വൺ ക്ലാസ് തുടങ്ങുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. അധ്യാപകരും വിദ്യാർഥികളും ചേർന്നുള്ള രംഗങ്ങളും തമാശകളുമൊക്കെ സിനിമയിലുണ്ട്. ചില തമാശകൾ ‘ഏൽക്കാതെ’ പോകുന്നതാണെങ്കിൽ ചിലത് ദ്വയാർഥം കലർന്നതാണ്. പ്രേക്ഷകനെ ചിരിപ്പിക്കുന്ന രംഗങ്ങളുണ്ടെങ്കിലും ആകെത്തുകയിൽ നോക്കിയാൽ അത് അളവിൽ ഏറെ കുറവാണ്. പ്രണയവും പ്രണയനഷ്ടവ...